കളമശ്ശേരി : ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി കളമശ്ശേരി നഗരസഭ സ്ഥാപിച്ചിട്ടുള്ള കൈ കഴുകൽ കേന്ദ്രത്തിൽ അനധികൃത വാഹന പാർക്കിങ്. ഇതുകാരണം ആൾക്കാർക്ക് കൈ കഴുകാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നു. സൗത്ത് കളമശ്ശേരിയിലുള്ള ഈ കേന്ദ്രത്തിന് ചുറ്റും ആൾക്കാർ കൂട്ടംകൂടി നിൽക്കുന്നതും പതിവാണ്.