കളമശ്ശേരി : കൊച്ചി സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നടത്തിയ ഒരാഴ്ചത്തെ ഓൺലൈൻ അധ്യാപക പരിശീലന പരിപാടി സമാപിച്ചു.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിലൂടെ ആയിരത്തിലേറെ പേർക്ക് പരിശീലനം നൽകി.
'അധ്യാപന രംഗത്ത് ഇൻഫർമേഷൻ സാങ്കേതികവിദ്യ നടപ്പാക്കൽ' എന്ന വിഷയത്തിൽ ഡോ. എസ്.ബി. രാകേഷ് ചന്ദ്രൻ, ഡോ. കെ.എം. അനിൽകുമാർ, ഡോ. കെ.എസ്. സാജൻ എന്നിവർ ക്ലാസുകൾ നയിച്ചു.