കളമശ്ശേരി : കർഫ്യൂവും ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുള്ള സമീപ പ്രദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കളമശ്ശേരി നഗരസഭയിലെത്തുന്ന വാഹനങ്ങളെയും ആൾക്കാരെയും നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും വേണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ റുക്കിയ ജമാൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എന്നിവർക്ക് കത്ത് നൽകി.
കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സമീപ പഞ്ചായത്തുകളിൽ നിന്നും നഗരസഭയിൽ നിന്നുമുള്ളവർ കളമശ്ശേരി നഗരസഭാ പ്രദേശത്ത് കച്ചവടത്തിനും മറ്റുമായി എത്തിയിട്ടുണ്ട്.
ഒട്ടേറെ വാഹനങ്ങളും ചരക്കുലോറികളും സീപോർട്ട്-എയർപോർട്ട് റോഡ്, നോർത്ത് കളമശ്ശേരി, കണ്ടെയ്നർ റോഡ് എന്നിവിടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ കോവിഡ് -19 മാനദണ്ഡങ്ങൾക്ക് എതിരാണ്. ഇത് കൊറോണ പരത്തുന്നതിന് കാരണമാകുമെന്നതിനാൽ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.