കളമശ്ശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും (എൻ.സി.പി.ഒ.ആർ.) സംയുക്തമായി രൂപംകൊടുത്ത ‘സെന്റർ ഫോർ പോളാർ സയൻസസ്’ ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവൻ, ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്തു.
സെന്റർ കുസാറ്റിന്റെ എറണാകുളം ലേക്‌സൈഡ് കാമ്പസിലെ സ്കൂൾ ഓഫ് മറൈൻ സയൻസസിലാണ് പ്രവർത്തിക്കുക.
കൊച്ചി സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, െപ്രാ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ എന്നിവർ ചേർന്ന് പുതിയ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനം നടത്തി. ഗൂഗിൾ മീറ്റ് വഴി നടത്തിയ ഉദ്ഘാടന ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ ഡോ. വി. മീര, പ്രൊഫ. എ.എ. മുഹമ്മദ് ഹഫ്ത, ഡോ. എം. രവിചന്ദ്രൻ, ഡോ. രാഹുൽ മോഹൻ, ഡോ. പി.എസ്. സുനിൽ എന്നിവർ പങ്കെടുത്തു.