കളമശ്ശേരി : അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയേഴ്‌സിന്റെ (എ.എസ്.എം.ഇ.) 2020-21-ലെ സൗത്ത്-ഈസ്റ്റ് ഏഷ്യ സ്റ്റുഡന്റ് റീജണൽ ചെയർ സ്ഥാനത്തേക്ക് എസ്.സി.എം.എസ്. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിനി ഗോപിക ഗംഗ നായരെ തിരഞ്ഞെടുത്തു. ആലപ്പുഴ മങ്കൊമ്പ് വടക്കേമഠത്തിൽ ഗംഗ വി. നായരുടെ മകളാണ്.
കഴിഞ്ഞ വർഷത്തെ ഏഷ്യ-പസിഫിക് എ.എസ്.എം.ഇ. എൻജിനീയേഴ്‌സ് ഫെസ്റ്റിലെ സ്റ്റുഡന്റ് അംബാസഡറും ഗോപികയായിരുന്നു. ഇത് രണ്ടാം തവണയാണ് എസ്.സി.എം.എസ്. എൻജി. കോളേജിലെ വിദ്യാർഥികൾ ഈ നേട്ടം കൈവരിക്കുന്നത്. ഇപ്പോൾ ഇതേ സ്ഥാനം വഹിക്കുന്ന അനീഷ് ബി. സോമനും കാമ്പസിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.