കളമശ്ശേരി : ‘ബ്രേക്ക് ദ ചെയിൻ’ രണ്ടാം ഘട്ടമായി എൻ.ജി.ഒ. യൂണിയൻ കളമശ്ശേരി ഏരിയ കമ്മിറ്റി വിവിധ ഓഫീസുകളിൽ ഫുട്ട് ഓപ്പറേറ്റർ സാനിറ്റൈസർ സ്റ്റാൻഡ് സ്ഥാപിച്ചു ഗവ. ഐ.ടി.ഐ. കളമശ്ശേരി, ഗവ. പോളിടെക്നിക് കോളേജ്, എറണാകുളം ഗവ. മെഡിക്കൽ കോളേജ്, ഇടപ്പള്ളി പൊതുമരാമത്ത് വകുപ്പ് ഓഫീസ്, പൊതുമരാമത്ത് റസ്റ്റ്ഹൗസ് പത്തടിപ്പാലം എന്നിവിടങ്ങളിലാണ് സ്റ്റാൻഡ് സ്ഥാപിച്ചത്.
എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എസ്. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. സുനിൽ, ഏരിയ സെക്രട്ടറി ഡി.പി. ദിപിൻ, പ്രസിഡൻറ്് വി. ദീപ, ട്രഷറർ മുഹമ്മദ് അഫ്സൽ, ജോ. സെക്രട്ടറി ടി.വി. സിജിൻ എന്നിവർ സംസാരിച്ചു.
എൻ.ജി.ഒ. യൂണിയൻ കളമശ്ശേരി ഏരിയ കമ്മിറ്റി അംഗവും ഫിറ്റർ ട്രേഡ് ഇൻസ്ട്രക്ടറുമായ ഇ.ടി. ഷാജിയാണ് സ്റ്റാൻഡ് രൂപകൽപ്പന ചെയ്തത്.