കളമശ്ശേരി : യൂണിവേഴ്സിറ്റി അടക്കമുള്ള സ്ഥാപനങ്ങളിലെ എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാർക്കും 50 ശതമാനം ഹാജർ ഇളവ് ഉപാധികളില്ലാതെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ധർണ നടത്തി. കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് മന്ദിരത്തിന് മുന്നിൽ നടത്തിയ സമരത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. നിസാർ, ആൻസൻ പി. ആൻറണി, എ.എഫ്. ജോൺ എന്നിവർ സംസാരിച്ചു.