കളമശ്ശേരി : സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗത്ത് കളമശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. എസ്. സുജിത്ത് കുമാർ, ജില്ല വൈസ് പ്രസിഡൻറ് അഷ്കർ പനയപ്പിള്ളി, പി.എം. നജീബ്, മനാഫ് പുതുവായിൽ, ഷംസു തലക്കോട്ടിൽ, അൻവർ ഞാക്കട, എ.കെ. നിഷാദ്, റസീഫ് അടമ്പയിൽ, കെ.എം. അനസ്, നാസർ മൂലേപ്പാടം തുടങ്ങിയവർ നേതൃത്വം നൽകി.