കളമശ്ശേരി : കളമശ്ശേരി റോട്ടറി ക്ലബ്ബ് എസ് പ്രോജക്ടിന്റെ ഭാഗമായി ‘പെഡൽ ടു സ്കൂൾ’ പദ്ധതിയിലൂടെ ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിലെ 10 വിദ്യാർഥികൾക്ക് സൈക്കിളുകൾ സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡൻറ് ഹരികൃഷ്ണ പിഷാരടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോഹൻ തമ്പുരാൻ, മുൻ പ്രസിഡൻറ് സുരേഷ് ബാബു, നാരായണ മേനോൻ, ജയതിലകൻ, എ.എസ്. നാഥ്, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.