കളമശ്ശേരി : വട്ടേക്കുന്നം സ്വതന്ത്ര ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രൊ. സാംബശിവൻ ജന്മദിനാഘോഷവും വായന പക്ഷാചരണവും നടത്തി.
കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. വി. സുബ്രഹ്മണ്യൻ, സുഭദ്ര സുരേന്ദ്രൻ, ബിന്ദു മനോഹരൻ, വി. അശോകൻ, കെ. ഗോപാലകൃഷ്ണ പിള്ള, ബിജി ഷാജിലാൽ എന്നിവർ സംസാരിച്ചു.