കളമശ്ശേരി : സൗത്ത് കളമശ്ശേരി ടി.വി.എസ്. കവലയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന നാല് കാറുകളും ഒരു ലോറിയുമാണ് ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചത്.
മുന്നിലെ കാർ പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് പിറകിലെ കാറുകൾ മുന്നിലെ വാഹനങ്ങളിൽ ഇടിക്കാതെ നിർത്തി. എന്നാൽ, പിറകെ വന്ന ലോറിയുടെ ഇടിയുടെ ആഘാതത്തിൽ കാറുകൾ മുന്നോട്ടുചെന്ന് ഇടിക്കുകയായിരുന്നു.
മൂന്ന് കാറുകളുടെയും മുന്നിലും പിന്നിലും സാരമായി കേടുപറ്റിയിട്ടുണ്ട്. മുന്നിലെ കാറിന്റെ പിൻഭാഗത്ത് മാത്രമാണ് കേടുപറ്റിയത്. യാത്രക്കാർക്കാർക്കും പരിക്കില്ല.