കളമശ്ശേരി : റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ക്വീൻ സിറ്റി, റോട്ടറി ഡിസ്ട്രിക്ട്-3201 നിർമിച്ച വീടുകളുടെ താക്കോൽ റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ നൈനാൻ ജോൺ കൈമാറി. കളമശ്ശേരി വിടാക്കുഴ എ.കെ.ജി. കോളനി മാടപ്പാട്ട് യശോദ, പാറക്കാട്ട് ധനീഷ് എന്നിവർക്കാണ് കൈമാറിയത്.
നെൽസൺ, ബൈജു എന്നിവരുടെ വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കി കൈമാറും. 2018-ലെ പ്രളയത്തിൽ തകർന്ന വീടുകളാണ് പുനർ നിർമിച്ചത്. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ക്വീൻ സിറ്റി പ്രസിഡന്റ് കെ.ബി. മധു കുട്ടൻപിള്ള, സുബൈർ, ജി.ജി.ആർ. നന്ദകുമാർ, അജിത്കുമാർ, സുബൈർ, സുബിൻ, കൗൺസിലർ ഉഷ വേണുഗോപാൽ, ബിനു വർഗീസ് എന്നിവർ സംസാരിച്ചു.
പദ്ധതി നടത്തിപ്പിന് ഏറെ പരിശ്രമിച്ച മുജീബ് റഹ്‌മാനെയും പ്രോജക്ട് എൻജിനീയർ ജസ്റ്റിനെയും ഉപഹാരം നൽകി ആദരിച്ചു.