കളമശ്ശേരി : വർഷങ്ങളായി ഒഴുക്കുനിലച്ച പെരിങ്ങഴ ചാലിന് പുതുജീവൻ നൽകാൻ കളമശ്ശേരി നഗരസഭ. ചാലിലെ നീരൊഴുക്ക് സുഗമമാക്കാൻ മണ്ണും ചെളിയുമെല്ലാം വലിയ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മാറ്റുകയാണ്.
മണ്ണും ചെളിയുംകൊണ്ട് നികന്നതുകൂടാതെ വ്യാപക െെകയേറ്റവും ചാലിനെ ഏറക്കുറെ ഇല്ലാതാക്കി. ഇക്കാരണത്താൽ വലിയൊരു പ്രദേശം എല്ലാ മഴക്കാലത്തും വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു.
ശുചീകരണം പൂർത്തിയാകുന്നതോടെ എച്ച്.എം.ടി. കോളനി, മറ്റക്കാട്, പെരിങ്ങഴ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒരുപരിധിവരെ ഒഴിവാകും. വാർഡ് കൗൺസിലറും ക്ഷേമകാര്യ സമിതി ചെയർമാനുമായ ടി.എ. അബ്ദുൾ സലാമിന്റെ ശ്രമഫലമായാണ് വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം യാഥാർത്ഥ്യമാകുന്നത്.
ശുചീകരണം നഗരസഭാ ചെയർപേഴ്സൺ റുക്കിയ ജമാൽ ഉദ്ഘാടനം ചെയ്തു.