കളമശ്ശേരി : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി കളമശ്ശേരി, ഏലൂർ, കടുങ്ങല്ലൂർ എന്നിവിടങ്ങളിലെ 10 പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ധനവില്പന സ്തംഭന സമരം നടത്തി. ബ്ലോക്ക്തല ഉദ്ഘാടനം കളമശ്ശേരി പ്രീമിയർ കവലയിലെ പെട്രോൾ പമ്പിന് മുന്നിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ് അധ്യക്ഷനായി.
മറ്റ് പെട്രോൾ പമ്പുകൾക്ക് മുന്നിലെ സമരം ജമാൽ മണക്കാടൻ, ജോസഫ് ആൻറണി, ഇ.കെ. സേതു, ജെബി മേത്തർ, ടി.കെ. കുട്ടി, എ.കെ. ബഷീർ, ഷെറീഫ് മരയ്ക്കാർ, ലിസി ജോർജ്, കെ.കെ. ജിന്നാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. മധു പുറക്കാട്, റഷീദ് താനത്ത്, അഷ്കർ പനയപ്പിള്ളി, റുക്കിയ ജമാൽ, എ.കെ. നിഷാദ്, ജിൻഷാദ് തുടങ്ങിയവർ സംസാരിച്ചു.