കളമശ്ശേരി : കോവിഡ്-19 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക്പ്ര ഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി കളമശ്ശേരി മേഖലാ കമ്മിറ്റി എച്ച്.എം.ടി. ജങ്‌ഷനിലെ സർക്കാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ടി.കെ. കരീം അധ്യക്ഷനായി. എം.എം. അലിയാർ, കെ.എസ്. താരാനാഥ്, എൻ.പി. അമ്മു, ഷൈജ ബെന്നി, കെ.എം. പരീത്, നിസാർ തുടങ്ങിയവർ സംസാരിച്ചു.