കളമശ്ശേരി : കളമശ്ശേരി ഗവ. ഹൈസ്കൂൾ കെട്ടിടത്തിലേക്ക് മരം ചാഞ്ഞ് വളരുന്നത് കെട്ടിടത്തിന്റെ മേൽക്കൂരഷീറ്റിന്റെ തകർച്ചയ്ക്കും ഭിത്തിയുടെ ബലക്ഷയത്തിനും കാരണമായി.
മഴക്കാലമായതോടെ ഭിത്തിയിലൂടെ കെട്ടിടത്തിനകത്തേക്ക് മഴവെള്ളമൊഴുകി ഭിത്തി കുതിർന്ന നിലയിലാണ്. ഹൈസ്കൂളിന്റെ രണ്ടുനില കെട്ടിടത്തിന്റെ മുകളിലേക്കാണ് പാഴ്‌മരം ചാഞ്ഞ് വളരുന്നത്.
ഹയർ സെക്കൻഡറി കെട്ടിടത്തിനടുത്തും അപകടാവസ്ഥയിൽ മരങ്ങൾ നിൽക്കുന്നുണ്ട്.
സ്കൂൾ നിലവിൽ അടച്ചിട്ടിരിക്കുന്നതിനാൽ അപായസാധ്യതയില്ലെങ്കിലും കെട്ടിടത്തിന്റെ ബലക്ഷയത്തിനും നാശത്തിനും ഇത് കാരണമാകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.