കളമശ്ശേരി : ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരരക്തസാക്ഷികൾക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി മാതൃരാജ്യ വീരമൃത്യു ദിനം ആചരിച്ചു.
സൗത്ത് കളമശ്ശേരിയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അധ്യക്ഷനായി. ടി.കെ. കുട്ടി, മധു പുറക്കാട്, മുഹമ്മദുകുഞ്ഞ് വെള്ളക്കൽ, എൻ.ആർ. ചന്ദ്രൻ, ജെസി പീറ്റർ, അഷ്കർ പനയപ്പിള്ളി, പി.കെ. രാധാകൃഷ്ണൻ, കബീർ കടപ്പിള്ളി, കെ.എസ്. സുജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.