കളമശ്ശേരി: നുവാൽസിൽ പഞ്ചവത്സര എൽ.എൽ.ബി.ക്ക്‌ പട്ടികജാതി വിഭാഗത്തിലേക്ക് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. 2019-ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷിക്കേണ്ടത്.

താത്പര്യമുള്ളവർ ഓഗസ്റ്റ്‌ 20-നുള്ളിൽ ഇ-മെയിൽ വഴി താത്പര്യം അറിയിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നുവാൽസ് വെബ്സൈറ്റ് സന്ദർശിക്കുക. ഓഫീസ് പ്രവൃത്തിസമയങ്ങളിൽ 0484 2555990 എന്ന നമ്പറിൽ വിളിച്ചാലും വിവരങ്ങൾ അറിയാം. ഇ-മെയിൽ വിലാസം: admisson@nuals.ac.in