കളമശ്ശേരി: പെൺകുട്ടികൾ നിയമം പഠിക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾ അവരുടെ അവകാശങ്ങളെക്കുറിച്ച‌ുകൂടി ബോധവതികളാകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് തറക്കല്ലിട്ട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വനിതകൾ അഭിഭാഷകരായി വരുന്നത് ലിംഗസമത്വനിയമം വ്യാഖ്യാനിക്കുന്നതിന് ഗുണകരമാകും.

മികച്ച വിദ്യാർഥികൾ പഠിക്കുന്ന നുവാൽസ് പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന‌് പഠിച്ചിറങ്ങുന്നവർ ബാറിനും ബെഞ്ചിനും മികച്ച സംഭാവന നൽകേണ്ടവരാണ് - അദ്ദേഹം പറഞ്ഞു.

നുവാൽസിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായി. നുവാൽസ് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ലോ സെക്രട്ടറിയ ബി.ജി. ഹരീന്ദ്രനാഥ്, പ്രൊഫ. കെ.വി. തോമസ് എം.പി., വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ., പ്രൊഫ. പി..ലീലാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.