കാലടി : കാഞ്ഞൂർ പഞ്ചായത്ത് 12-ാം വാർഡിലെ പാത്തിപ്പാലത്തിന്റെ ആദ്യ പില്ലർ കോൺക്രീറ്റിങ് ആരംഭിച്ചു. മാങ്ങത്തോടിന് കുറുകെയുണ്ടായ റോഡ് പ്രളയത്തിൽ ഒലിച്ചുപോയ സ്ഥാനത്ത് പുതുതായി നിർമിക്കുന്നതാണ് പാലം. കാഞ്ഞൂരിനെയും- തട്ടാൻപടി വെള്ളാരപ്പിള്ളി ഭാഗത്തെയും ബന്ധിപ്പിക്കുന്ന റോഡിലാണിത്. അൻവർ സാദത്ത് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പനും വാർഡംഗം എം.എൽ. ജോസും ചേർന്ന് നിർമാണോദ്ഘാടനം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ പോൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ജോർജ് ജോസഫ്, ജി.എസ്. ശ്രീജ, ബെന്നി, കാഞ്ഞൂർ എൽ.എസ്.ജി.ഡി. ഉദ്യോഗസ്ഥരായ പി.എം. രജിത, ഷീനാ ജോർജ് എന്നിവർ പങ്കെടുത്തു.