കാലടി: കാലപ്പഴക്കവും വാഹന ബാഹുല്യവും മൂലം ബലക്ഷയം സംഭവിച്ച കാലടി പാലത്തിന് സമാന്തരമായി എത്രയും വേഗം പാലം പണിയണമെന്ന് മുസ്‌ലിം ലീഗ് അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. അലിയും ജനറൽ സെക്രട്ടറി എ.എം. നവാസും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ സർക്കാരിന്റെ പരിഗണനയിലുള്ളത് ബൈപ്പാസ് റോഡും 45 ഡിഗ്രി ചരിവുള്ള പാലവുമാണ്. സംസ്ഥാനത്ത് ഇതുപോലെ ചരിച്ച് ഒരു സമാന്തരപാലം രൂപകല്പന ചെയ്തിട്ടില്ല. ഒന്നര കിലോമീറ്റർ നീളത്തിൽ റോഡ് നിർമിക്കേണ്ടതുണ്ട്.
പത്രസമ്മേളനത്തിൽ എം.എ. അബ്ദുൾസമദ്, എം.എ. അലി, പി.കെ. ഷാജഹാൻ, എ.കെ. കുഞ്ഞുമുഹമ്മദ് എന്നിവരും പങ്കെടുത്തു.