കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഈ വർഷത്തെ പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരത്തിന് മലയാളം കംപ്യൂട്ടിങ് മേഖലയിൽ പ്രവർത്തിക്കുന്ന സന്തോഷ് തോട്ടിങ്ങൽ അർഹനായി. മഞ്ജരി, ചിലങ്ക എന്നീ മലയാളം ഫോണ്ടുകളും സ്വനലേഖ എന്ന ടൈപ്പിങ് ടൂളും രൂപകല്പന ചെയ്ത സന്തോഷ് നിലവിൽ ഓൺലൈൻ സർവവിജ്ഞാന കോശമായ വിക്കിപീഡിയയുടെ ഭാഷാ സാങ്കേതിക വിഭാഗം പ്രിൻസിപ്പൽ എൻജിനീയറാണ്. നവംബർ ഒന്നിന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.