കാക്കനാട് : മരണശേഷം കോവിഡ് സ്ഥിരീകരിച്ച കളപ്പുരയ്ക്കൽ ലൂസി (91)യുടെ മൃതദേഹം കാക്കനാട് ചെമ്പുമുക്ക് സെയ്‌ന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ചു.

പ്രോട്ടോക്കോൾപ്രകാരമുള്ള ആഴത്തിലുള്ള കുഴി എടുക്കാൻ താഴ്ത്തുമ്പോൾ ഇടിഞ്ഞ് വെള്ളം നിറഞ്ഞതിനെത്തുടർന്നാണിത്.

മൊബൈൽ ക്രിമറ്റോറിയം കൊണ്ടുവന്ന് മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സെമിത്തേരിയിൽ കർമങ്ങളോടെ അടക്കം ചെയ്യാൻ തീരുമാനിച്ചു.

വരാപ്പുഴ അതിരൂപതയിൽ മൃതദേഹം ദഹിപ്പിച്ച ആദ്യത്തെ സംസ്കാരമാണിതെന്ന് പള്ളി അധികൃതർ പറഞ്ഞു.