കാക്കനാട് : തൃക്കാക്കര കരുണാലയത്തിൽ താമസിച്ചിരുന്ന ഒരു വയോധിക കൂടി കോവിഡ് ബാധിച്ച് മരിച്ചു. വാഴക്കാല ചാലിപ്പറമ്പ് കളപ്പുരയ്ക്കൽ ലൂസി ജോർജ് (91) ആണ് മരിച്ചത്. വാർധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം.

നേരത്തെ ആന്റിജൻ പരിശോധന നടത്തിയിരുന്നെങ്കിലും രോഗബാധ കണ്ടെത്തിയിരുന്നില്ല. മരണ ശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. ഇവിടെ രണ്ടാമത്തെ കോവിഡ് മരണമാണിത്. ജീവനക്കാരടക്കം 51- പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലൂസി ജോർജിന്റെ മക്കൾ: മൈക്കിൾ, ആനി, പ്രസ്റ്റീന, വിജി, സുശീല. മരുമക്കൾ: ബേബി, തോമസ്, ഉറുമീസ്, ഷെർളി, പരേതനായ ജോണി. വ്യാഴാഴ്ച ഉച്ചയോടെ ചെമ്പുമുക്ക് സെയ്ന്റ് മൈക്കിൾസ് പള്ളിയിൽ ദഹിപ്പിച്ച് ചിതാവശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.