കാക്കനാട് : കോവിഡിലും മുടക്കംവരാതെ തൃക്കാക്കരയിൽ രാമായണ പാരായണം ഗൂഗിൾ മീറ്റിലൂടെ. കരിമക്കാട്ടെ കുടുംബങ്ങളാണ് ഗൂഗിൾ മീറ്റിലൂടെ രാമായണ മാസാചരണം നടത്തുന്നത്.

ദിവസവും രാത്രി ഏഴു മുതൽ ഗൂഗിൾ മീറ്റ് വഴി മുപ്പതിലധികം കുടുംബങ്ങൾ ഒരുമിച്ചുവന്ന് സമൂഹ പാരായണവും നിശ്ചിത ദിവസങ്ങളിൽ ലഘു രാമായണ പ്രഭാഷണങ്ങളും നടത്തുന്നുണ്ട്.

കൊച്ചിൻ യൂണിവേഴ്‌സിറ്റി അധ്യാപകനായ ഡോ. ശിവപ്രസാദാണ് ഉദ്ഘാടനം ചെയ്തത്. വരുംദിവസങ്ങിൽ പ്രഭാഷകരെ ഉൾപ്പെടുത്തി രാമായണ പ്രഭാഷണങ്ങളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.