കാക്കനാട് : കോവിഡ് വ്യാപനത്തെത്തുടർന്ന് തൃക്കാക്കരയിലെ വിവിധയിടങ്ങളിൽ യൂത്ത് ലീഗ് അണുനശീകരണം നടത്തി. തൃക്കാക്കര മുനിസിപ്പൽ പ്രസിഡന്റ് പി.എം. മാഹിൻകുട്ടി, ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, സി.എസ്. സിയാദ്, ഉമറുൽ ഫാറൂഖ് തുടങ്ങിയവർ നേതൃത്വം നൽകി.

മരട് : അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റ് ഉൾപ്പെടെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ എസ്.ഡി.പി.ഐ. അണു നശീകരണം നടത്തി. മരട് നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോണുകളായ 23, 24, 25 ഡിവിഷനുകളിൽ മരട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അണു നശീകരണം നടത്തിയത്.

പലയിടത്തുനിന്നും ആവശ്യമുയർന്നതിനാലാണ് അണു നശീകരണം നടത്തിയതെന്ന് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി പറഞ്ഞു.