കാക്കനാട് : തൃക്കാക്കരയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് ബി.ജെ.പി. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി. നഗരസഭയിൽ ഉദ്യോഗസ്ഥതലത്തിലും ഏകോപനമില്ല. ഇവിടെ അണുനശീകരണത്തിന് കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പി. തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.ബി. അനിൽകുമാർ പറഞ്ഞു.