കാക്കനാട് : തൃക്കാക്കര അയ്യനാട് സർവീസ് സഹകരണ ബാങ്ക് മത്സ്യകൃഷി തുടങ്ങി. എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ജങ്ഷന്‌ സമീപത്തെ മാനാത്ത് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ 800 കരിമീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. അയ്യനാട് ബാങ്ക് മുൻ പ്രസിഡന്റ് എം.ഇ. ഹസൈനാർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ, ഡയറക്ടർമാരായ കെ.കെ. സന്തോഷ് ബാബു, ടി.എ. സുഗതൻ, ബാങ്ക് സെക്രട്ടറി എ.എൻ. രാജമ്മ തുടങ്ങിയവർ പങ്കെടുത്തു.