കാക്കനാട് : സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് തൃക്കാക്കര നഗരസഭയിലെ അഞ്ചാം ഡിവിഷനായ കൊല്ലംകുടിമുകളും ആറാം ഡിവിഷനായ നവോദയയും കണ്ടെയ്ൻമെന്റ് മേഖലയാക്കി.

കൊല്ലംകുടിമുകളിലെ 15 ഇടറോഡുകളും നവോദയിലെ ഏഴ് ഇടറോഡുകളുമാണ് നഗരസഭ അടച്ചുപൂട്ടിയത്.

വിവരം അറിയാതെ വെള്ളിയാഴ്ച രാവിലെ പുറത്തിറങ്ങിയ ജനങ്ങളെ പോലീസ് വീടുകളിലേക്ക്‌ തിരിച്ചയച്ചു.

തുറന്ന കടകളിൽ അവശ്യവിഭാഗം ഒഴികെയുള്ളവ അടപ്പിച്ചു. കളക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടി മേഖലയിൽ ഉച്ചഭാഷിണി മുന്നറിയിപ്പും നൽകി.