കാക്കനാട് : മട്ടാഞ്ചേരി വുമൻ ആൻഡ്‌ ചൈൽഡ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പശ്ചിമകൊച്ചിയിലെ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉതകുന്നവിധം ആശുപത്രി സജ്ജമാക്കുകയാണ് ലക്ഷ്യം. ആശുപത്രി നവീകരണത്തിനായി കെ.ജെ. മാക്സി എം.എൽ.എ. അനുവദിച്ച ഒരുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായും ജില്ലാ കളക്ടർ പറഞ്ഞു.