കാക്കനാട് : ജില്ലയിലെ തീരദേശ മേഖലയിലെ അടിയന്തര ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തീരപ്രദേശങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ തയ്യാറാക്കാനും വിഡിയോ കോൺഫറൻസ് യോഗത്തിൽ തീരുമാനിച്ചു. ചെല്ലാനത്തിന് അടിയന്തര സഹായമായി ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ രണ്ടുലക്ഷം രൂപ നൽകുമെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു.