കാക്കനാട് : മാതൃഭൂമി ന്യൂസിന്റെ ‘ഒരു ഫോൺ സഹായം’ പദ്ധതിയിൽ ലഭിച്ച പഠനോപകരണങ്ങൾ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർക്ക്‌ കൈമാറി. മുൻ എം.പി. പ്രൊഫ. കെ.വി. തോമസും സിനിമാ നടൻ ഉണ്ണി മുകുന്ദനും ചേർന്നാണ് കൈമാറിയത്. കോവിഡ് കാരണം സ്കൂൾപഠനം ഓൺലൈനിൽ ആയതോടെ വിഷമം അനുഭവിക്കുന്ന വിദ്യാർഥികളെ സഹായിക്കാനായി ആവിഷ്കരിച്ച പദ്ധതിയാണിത്. കളക്ടറേറ്റ് ഡി.ഡി. ഓഫീസിൽ നടന്ന ചടങ്ങിൽ ‘മാതൃഭൂമി’ യൂണിറ്റ് മാനേജർ പി. സിന്ധു, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർമാരായ റോണി ജോൺ, വി.ആർ. അഖിൽ എന്നിവർ പങ്കെടുത്തു.