കാക്കനാട് : കോവിഡ് വ്യാപനത്തോടൊപ്പം അതിശക്തമായ കടലേറ്റവുമുണ്ടായ ചെല്ലാനത്ത് പ്രത്യേക കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി കളക്ടർക്ക് ഇൗ നിർദേശം നൽകിയത്.

തെക്കേ ചെല്ലാനം മുതൽ മാനാശ്ശേരി വരെ നീണ്ട കടലോരം മുഴുവൻ കടൽ വെള്ളം നിറഞ്ഞിരുന്നു. ഒട്ടേറെ വീടുകൾ മുങ്ങി.രക്ഷാ പ്രവർത്തകർക്കും എത്താൻ കഴിയാതെ വന്നതോടെ ആളുകൾ വീടുകളുടെ ടെറസുകൾക്കു മുകളിൽ അഭയം തേടി.ചെല്ലാനത്തി വിതരണം ചെയ്യാൻ എത്തിച്ചിരുന്ന റേഷനരിയും വെളളം കയറി നശിച്ചു.

ദുരിതമൊപ്പാൻചെയ്യേണ്ടത്‌

കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യസാധനങ്ങളും എത്തിക്കണം.

പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി കമ്യൂണിറ്റി കിച്ചൻ ആരംഭിക്കണം.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥ ഉണ്ടായാൽ പോലീസും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണം.