കാക്കനാട് : പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പ് കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി താലൂക്ക്തല ഓൺലൈൻ അദാലത്ത് നടത്തും.

കണയന്നൂർ താലൂക്ക് പരിധിയിലുള്ള പരാതികൾ ജൂലായ് 22-ന് രാവിലെ 11 മുതൽ ജൂലായ് 24 വൈകീട്ട് നാല്‌ വരെ താലൂക്കിന്റെ കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും.

ഓഗസ്റ്റ് ഒന്നിന് രാവിലെ 11-ന് ഓൺലൈനായി ജില്ലാ കളക്ടർ പരാതികൾ തീർപ്പാക്കും. പ്രളയ സഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർ അപേക്ഷിക്കേണ്ടതില്ല.