കാക്കനാട് : എല്ലാ വിഭാഗം റേഷൻ കാർഡിലും ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി ജൂലായ്‌ 31-നകം ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രതിമാസ റേഷൻ വിഹിതം, സൗജന്യ റേഷൻ എന്നിവ പൂർണമായും ആധാർ അടിസ്ഥാനമാക്കിയാണ് വിതരണം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് റേഷൻ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യം ഉണ്ട്. സപ്ലൈ ഓഫീസുകളിലേക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗം അപേക്ഷിക്കണം.