കാക്കനാട് : സി.പി.ഐ. സർവീസ് സംഘടനാ വനിതാ നേതാവിന്റെ സ്ഥലംമാറ്റം പ്രളയഫണ്ട് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് റവന്യൂ അധികൃതർ. റവന്യൂ വകുപ്പിലെ 29 ഓളം ജൂനിയർ സൂപ്രണ്ടുമാരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് കളക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായിരുന്ന എ.എസ്. മീനാകുമാരിയെയും മാറ്റിയത്. ഇതിനായി ഇവർ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഒഴിവുവന്ന കാക്കനാട് പവർഗ്രിഡ് കോർപ്പറേഷൻ സ്ഥലമെടുപ്പ് ഓഫീസിലേക്ക് മാറ്റിയതെന്ന് അധികൃതർ പറഞ്ഞു.