കാക്കനാട്: പ്രളയഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവാദത്തിൽ കുടുങ്ങിയ സി.പി.ഐ. സർവീസ് സംഘടനാ നേതാവിനെ സ്ഥലംമാറ്റി. കളക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായിരുന്ന എ.എസ്. മീനാകുമാരിയെയാണ് കാക്കനാട് പവർഗ്രിഡ് കോർപ്പറേഷൻ സ്ഥലമെടുപ്പ് ഓഫീസിലേക്ക് മാറ്റിയത്. സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റാണ് ഇവർ. ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദ് ഉണ്ടാക്കിയ രസീതുകളിൽ ചിലതിൽ മീന ഒപ്പിട്ടിരുന്നു.