കാക്കനാട് : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും സംഘത്തെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി കളക്ടറേറ്റിനു സമീപം പ്രതിഷേധ സമരം നടത്തി.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.സി. അജയകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് സി.ബി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.

സി.പി.ബിജു, സജീവൻ കരിമക്കാട്, ലത ഗോപിനാഥ്, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.