കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് വിശ്വകർമ സർവീസ് സൊസൈറ്റി (വി.എസ്.എസ്.) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. വി.എസ്.എസ്. സംസ്ഥാന ട്രഷറർ കെ.എ. ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ വി.എസ്. ഉദയൻ അധ്യക്ഷത വഹിച്ചു. വി.എസ്. പ്രദീപ്, പ്രഭാകരൻ, കെ.കെ. ദിനേശ്, കെ.ആർ. ഉണ്ണി, ഓമന സുരേഷ്, അംബിക ശശി, അജിത സുരേഷ്, ബാബുമോൻ, കൃഷ്ണൻകുട്ടി, പി.കെ. സിനോജ് എന്നിവർ സംസാരിച്ചു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ വിശ്വകർമജർക്ക് പത്ത് ശതമാനം സംവരണം നൽകുക, ഡോ. ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, സെപ്റ്റംബർ 17 വിശ്വകർമ ദിനം പൊതു അവധിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കളക്ടറേറ്റ് ധർണ.