കാക്കനാട്: ഭവൻസ് ആദർശ വിദ്യാലയത്തിൽ പി.ടി.എ. യുടെ നേതൃത്വത്തിൽ നാടൻപാട്ടുകളുടെ അവതരണവും ചിത്രരചനയും നടത്തി. കേരളത്തിന്റെ സംസ്കാരവും നാട്ടുവഴക്കങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാലവിരുന്നൊരുക്കിയത്. മുളന്തുരുത്തി സത്കലാ വിജയനും സംഘവുമാണ് നാടൻപാട്ടുകളും ചിത്രരചനയും അവതരിപ്പിച്ചത്.