കൊച്ചി: നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിയമത്തിന്റെ ചട്ടക്കൂടിനു പുറത്തുകൂടിയും സഞ്ചരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ബി. െകമാൽ പാഷ.
നിയമം അതിന്റെ ചട്ടക്കൂടിൽനിന്ന് മാത്രമാണ് നടപ്പാക്കുന്നതെങ്കിൽ നീതി ഉറപ്പാക്കിയെന്ന് എല്ലാ സാഹചര്യത്തിലും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച കെ.ടി. ചാണ്ടി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് എസ്.ആർ. നായർ അധ്യക്ഷനായിരുന്നു.
കെ.ടി. ചാണ്ടിയുടെ മകനും സിലിക്കൺവാലി സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഫാക്കൽറ്റിയുമായ ഡോ. തോമസ് ചാണ്ടി, അനുസ്മരണ പ്രഭാഷണം നടത്തി. എൽ. നിർമല, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു.