കാക്കനാട്: വിവാഹം കഴിഞ്ഞ് 25 വർഷം ഒരുമിച്ച് ജീവിച്ചിട്ടും ഭർത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മിഷനിൽ. ദീർഘകാലമായി ഭർത്താവ് ഒന്നും മിണ്ടാറില്ലെന്നാണ് എറണാകുളത്ത് കളക്ടറേറ്റിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ ഇവർ പരാതിപ്പെട്ടത്. പറയാനുള്ള കാര്യങ്ങൾ താൻ നോട്ടുബുക്കിൽ കുറിച്ചുവെയ്ക്കും. വീട്ടിലേക്കാവശ്യമായ സാധനങ്ങളും എഴുതും. ഭർത്താവ് അവ വീട്ടിലെത്തിക്കും.

കമ്മിഷൻ സിറ്റിങ്ങിലാണ് തങ്ങൾക്ക് പരസ്പരം സംസാരിക്കാൻ അവസരം ലഭിക്കുന്നതെന്ന് ഭർത്താവ് പറയുന്നു. ദമ്പതികളുടെ പ്രശ്നം മനസ്സിലാക്കിയ കമ്മിഷൻ, ഇവരോട് കൺസലിങ്ങിന് ഹാജരാകാൻ നിർദേശിച്ചു.

ഏകമകനെ ഇരുവരും മറക്കുകയാണെന്നും കമ്മിഷൻ പറഞ്ഞു. വിവാഹപ്രായമെത്തിയ മകൻ ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറിങ് ട്രെയിനിയാണ്.

Content Highlights: house wife filed complaint in women commission against husband in kochi, alleges he is not talking with her last 25 years