നെടുമ്പാശ്ശേരി: പേനയുടെ റീഫില്ലിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. മസ്‌കറ്റിൽനിന്ന്‌ എത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്നാണ് പേനയിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്.

ഏഴ് ലക്ഷം രൂപ വില വരുന്ന 233 ഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. റീഫില്ലിൽ ചെറിയ കമ്പി രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

ബാഗേജിലാണ് സ്വർണം നിറച്ച പേന ഒളിപ്പിച്ചിരുന്നത്. 16 പേനകളാണ് ഉണ്ടായിരുന്നത്. സംശയം തോന്നി ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

Content Highlights; Gold smuggling In pen refills