കൊച്ചി: തീരമേഖലയിലായിരുന്നു ഇടതു സ്ഥാനാരതിയായ മനു റോയി വെള്ളിയാഴ്ച ശ്രദ്ധയൂന്നിയത്. തേവര ഫെറിയിലെത്തിയ ഇടതു മുന്നണി സ്ഥാനാർഥി മത്സ്യത്തൊഴിലാളികളോടും തീരദേശവാസികളോടുമൊപ്പം ഏറെസമയം ചെലവിട്ടു.

തങ്ങളുടെ ആശങ്കകളും പരാതികളുമറിയിക്കാൻ മത്സ്യത്തൊഴിലാളികളായ അപ്പു, മുരുകേശൻ, സോമൻ, ഉലകേശൻ തുടങ്ങിയവർ തങ്ങളുടെ വഞ്ചികളുമായി സ്ഥാനാർഥിയെ കാത്തുനിൽപ്പുണ്ടായിരുന്നു. കായലിലെ ‘പോള’യാണ് തങ്ങളെ അലട്ടുന്ന പ്രധാനപ്രശ്നമെന്ന് അപ്പുവും കൂട്ടരും മനു റോയിയോട് പരാതിപ്പെട്ടു. അവരോടൊപ്പം വഞ്ചിയിൽ യാത്രചെയ്ത് മനു പ്രശ്നങ്ങൾ കണ്ടറിഞ്ഞു.

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത സി.എൻ. കൃഷ്ണന്റെ വീടു സന്ദർശിച്ച് വീട്ടുകാരുമായി ഏറെനേരം സംസാരിച്ച മനുവിന്, തേവര ഫെറിയിൽ ആവേശോജ്വലമായ വരവേൽപ്പാണ് ലഭിച്ചത്.

‘മാതൃഭൂമി’യിൽനിന്ന് വിരമാച്ച മുതിർന്ന പത്രപ്രവർത്തകൻ എൽ.കെ. കൃഷ്ണൻകുട്ടി, തേവര കോേളജിലെ അധ്യാപകനായിരുന്ന െപ്രാഫ. ഫിലിപ്പ് മാത്യു, അഡ്വ. മാത്യു കെ. ഫിലിപ്പ് തുടങ്ങിയവരെയും സ്ഥാനാർഥി വീട്ടിലെത്തി കണ്ടു.

Content Highlights: ernakulam assembly ldf candidate manu roy