കൊച്ചി: ഒ.എൻ.വി., പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി എന്നിവരുടെ ഗാനങ്ങൾ വായിച്ചു പഠിച്ച് അവയിലെ വാക്കുകൾ മാത്രം ഉപയോഗിച്ച് ഗാനങ്ങൾ എഴുതി മഹാഗാനരചയിതാക്കളെന്ന പട്ടം വാങ്ങിച്ച ക്ലീഷേ എഴുത്തുകാരുള്ള ലോകത്ത് ആശാനെപ്പോലുള്ള കവികൾ വിസ്മരിക്കപ്പെടുന്നുവെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ. മഹാരാജാസ് കോളേജിൽ മലയാള വിഭാഗം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സാഹിത്യവും തത്ത്വചിന്തയും സംവാദങ്ങൾ’ എന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിനാറിൽ കന്നഡ യുവ കവികളായ ആരിഫ് രാജ, ബസവരാജ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഡോ. സുനിൽ പി. ഇളയിടം, ഡോ. ടി.വി. മധു എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ, യു.സി. കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.ഐ. പുന്നൂസ്, വകുപ്പ് അധ്യക്ഷനും കവിയുമായ എസ്. േജാസഫ്, ജൂലിയ ഡേവിഡ്, ഡോ. സുമി ജോയി ഓലിയപ്പുറം എന്നിവർ സംസാരിച്ചു.