തൃപ്പൂണിത്തുറ: പൈലിങ്ങിനിടെ വാതകം ചോർന്ന വാർത്ത കേട്ടവർ എന്താണ് സംഭവിച്ചതെന്നറിയാതെ പേട്ട പാലത്തിന്റെ ഭാഗത്തേക്ക്‌ ഓടിയടുക്കുകയായിരുന്നു. കുഴലിൽനിന്ന്‌ വാതകം പുറത്തേക്ക്‌ വരുന്നതുകണ്ട്, ഓടിവന്നവർ പെട്ടെന്ന് സ്ഥലംവിട്ടു. എന്ത്‌ വാതകമാണെന്നറിയാതെ ആളുകൾ ഭയന്നു. വാതകച്ചോർച്ച നിന്നശേഷമാണ് ആളുകൾ ഈ ഭാഗത്തേക്ക് വന്നത്.

അഗ്നിരക്ഷാ സേനാംഗങ്ങൾ വാതകച്ചോർച്ചയുണ്ടായ ഭാഗത്തേക്ക്‌ വെള്ളം പമ്പ് ചെയ്തുകൊണ്ടേയിരുന്നു. ഏതാനും പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. കോർപ്പറേഷൻ കൗൺസിലർ വി.പി. ചന്ദ്രനും എത്തി. പേട്ട പാലത്തിനടിയിലാണ് അപകടം ഉണ്ടായത് എന്നതുകൊണ്ടുതന്നെ കുപ്പിക്കഴുത്തു പോലെയുള്ള പാലത്തിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങൾ തിങ്ങി. ഏറെനേരം ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടു.