മുളന്തുരുത്തി: ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ കുലയറ്റിക്കര പട്ടികജാതി കോളനിയിലെ നവീകരിച്ച കമ്യൂണിറ്റി ഹാൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ 24,45,000 രൂപയുടെ കോർപ്പസ് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.
ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മനോജ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.കെ. മോഹനൻ, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.