മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാർ റോഡിൽ മരം വേരോടെ പിഴുതെടുക്കുന്നതിനിടെ മറിഞ്ഞുവീണ് തൊട്ടടുത്തുള്ള കെട്ടിടം തകർന്നു. ഇതിനോട് ചേർന്നുള്ള വീടും തകർന്നു.

മട്ടാഞ്ചേരി ബസാർ റോഡിലെ ആലിൻചുവട് എന്ന സ്ഥലത്താണ് സംഭവം. മരം മുറിച്ച ശേഷം താഴെ ഭാഗം ജെ.സി.ബി. ഉപയോഗിച്ച് പിഴുതെടുക്കുമ്പോഴായിരുന്നു സംഭവം. എം.എസ്.ഫ്ളവർ മിൽ എന്ന സ്ഥാപനത്തിന്റെ കെട്ടിടമാണ് തകർന്നത്. അതിനോടു ചേർന്നുള്ള വീടും തകർന്നു.