Image courtesy: screengrab| https://www.youtube.com/watch?v=_ryBHy2GHhw
കൊച്ചി: കോവിഡ് തീര്‍ത്ത ആഘാതങ്ങളില്‍നിന്ന് കരകയറുന്ന സാമ്പത്തിക മേഖലയിലും വിപണിയിലും ഉണര്‍വ് സൃഷ്ടിച്ചുകൊണ്ട് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ വീണ്ടുമെത്തുന്നു. എക്‌സ്‌പോയുടെ മുപ്പതാം എഡിഷനായ ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഡിസംബര്‍ 2022-ന് ഡിസംബര്‍ 16 വെള്ളിയാഴ്ച കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഷഡിയത്തില്‍ തുടക്കമാകും.
ഡിസംബര്‍ 16ന് 12.30ന് നടക്കുന്ന ചടങ്ങിൽ ക്രെഡായ് പ്രതിനിധികളുടേയും മറ്റു അതിഥികളുടേയും സാനിധ്യത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 16 മുതൽ 18 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍ നിരവധി പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പുകളുടെ നൂറിലധികം പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രമുഖ സാനിറ്ററി പ്രോഡക്ട് കമ്പനിയായ സെറയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സഹകരണത്തോടെ ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് എട്ടുവരെയാണ് സന്ദര്‍ശന സമയം ഒരുക്കിയിരിക്കുന്നത്.
Content Highlights: credai kochi property expo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..