ചെറായി: പള്ളിപ്പുറം വില്ലേജോഫീസ് വളപ്പ് അണലിപ്പാമ്പുകളുടെ കേന്ദ്രമെന്ന് നാട്ടുകാരുടെ പരാതി. കോവിലകത്തുംകടവ് കിഴക്ക് വർഷങ്ങൾ പഴക്കമുള്ളതും ഇടുങ്ങിയതുമായ തീരെ ചെറിയ ഒരു കെട്ടിടത്തിലാണ് വില്ലേജോഫീസ് സ്ഥിതിചെയ്യുന്നത്.

പരിസമാകെ കാടുപിടിച്ച അവസ്ഥയിലും. ഈ സാഹചര്യത്തിൽ ഇവിടെ പലപ്പോഴും ഉഗ്രവിഷമുള്ള അണലികളെ കാണാറുണ്ടത്രേ. കഴിഞ്ഞദിവസം ഒരു പാമ്പ് ഓഫീസിന്‌ മുൻവശംവരെ ഇഴഞ്ഞെത്തി. ഇതുകണ്ട് വില്ലേജോഫീസിൽ വന്നവർ എല്ലാവരും പരിഭ്രാന്തരായി. അവസാനം നാട്ടുകാർ തല്ലിക്കൊല്ലുകയാണ് ചെയ്തത്.